ഒളിച്ചിരിക്കില്ല, ഷൈൻ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും; ചോദ്യാവലി തയാറാക്കി പൊലീസ്

ഇന്ന് പത്തരക്ക് നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ എത്തുന്നത്. കേസിൽ ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ് സംഘമെത്തി ചോദ്യം ചെയ്യലിന് നോട്ടീസ് കൈമാറിയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തിയത്.

ഷൈന്‍ വീട്ടിലില്ലാത്തതിനാല്‍ നടന്റെ പിതാവ് ചാക്കോയ്ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. മകന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈന്റെ പിതാവ് ചാക്കോ നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നല്‍കിയത്. കേസ് വെറും ഓലപ്പാമ്പ് എന്നാണെന്ന് പിതാവ് പറഞ്ഞു. 10 വര്‍ഷം കേസ് നടത്തിയ പരിചയമുണ്ട്. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. കേസാകുമ്പോള്‍ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്‌തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.

Latest Stories

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി