ഷൈനും രജിഷയും ഒന്നിച്ച 'ലവ്' ഐ.എഫ്.എഫ്.കെയിലേക്ക്

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇടം നേടി ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രം ലവ്. മലയാളം സിനിമ ടുഡേ കാറ്റഗറിയിലാണ് ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത ലവ് പ്രദര്‍ശിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ദീപ്തി-അനൂപ് എന്ന ദമ്പതികളുടെ വേഷത്തിലാണ് രജിഷയും ഷൈനും എത്തിയത്.

വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തര്‍ക്കങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തെ ജി.സി.സിയിലും യുഎയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ലോക്ക്ഡൗണില്‍ തിയേറ്ററുകള്‍ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎയിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്.

കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയായ ആദ്യ മലയാള സിനിമ കൂടിയാണ് ലവ്. 24 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹമാന്‍ ഒരുക്കിയ ലവ് നിര്‍മ്മിച്ചത് ആഷിഖ് ഉസ്മാനാണ്.

ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. ജിംഷി ഖാലിദ് ഛായാഗ്രാഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. യാക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ