പുരുഷന്മാര്‍ക്ക് കാരവാനും എനിക്കും നടിമാര്‍ക്കും ബാത്ത്‌റൂം പോലുമില്ല..; വെളിപ്പെടുത്തി നടി മറീന, അഭിമുഖത്തിനിടെ തര്‍ക്കിച്ച് ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയി നടി മറീന മൈക്കിള്‍. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആയിരുന്നു മറീന നടി ഗ്രേസ് ആന്റണിയും ഷൈനും അടക്കം പങ്കെടുത്ത അഭിമുഖത്തില്‍ സംസാരിച്ചത്.

പ്രതിഫലം ചോദിച്ചപ്പോള്‍ തനിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വരെ പരാതി നല്‍കി എന്നാണ് മറീന പറയുന്നത്. ”ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ പറ്റാത്തത് പോലെ ബുദ്ധിമുട്ട് വന്നു. നാല് ദിവസം ബെഡ് റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ഒരു ദിവസമാണ് കിട്ടിയത്.”

”ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടനെ ഞാന്‍ പ്രതിഫലം കിട്ടുമോന്ന് ചോദിച്ചതോടെ അവര്‍ പ്രശ്നമാക്കി. സിനിമ തുടങ്ങിയ ഉടനെ പ്രതിഫലം ചോദിക്കാന്‍ ഇവളാരാണെന്ന് ചോദിച്ച് അവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി കൊടുത്തു. ഇതൊരു പുരുഷന്‍ ആയിരുന്നെങ്കില്‍ ആദ്യം അദ്ദേഹവുമായി പ്രശ്നത്തെ കുറിച്ച് സംസാരിക്കും.”

”പക്ഷേ സ്ത്രീയായത് കൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. അതുപോലെ വേറൊരു സിനിമയുടെ ലൊക്കേഷനില്‍ പുരുഷന്മാര്‍ക്ക് കാരവനും ഞാന്‍ അടക്കമുള്ളവര്‍ക്ക് ബാത്ത്റൂമിന് സൗകര്യം പോലുമില്ലാത്ത മുറിയാണ് തന്നത്” എന്നാണ് മറീന പറഞ്ഞത്. ഇതോടെ ഷൈനും മെറീനയും തമ്മില്‍ വാക്കുതര്‍ക്കമായി.

പുരുഷന്മാരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കരുതെന്നും മറീനയുടെ ആരോപണത്തില്‍ ഉള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്താനും ഷൈന്‍ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും മറീന സമാനമായ കാര്യം പറഞ്ഞതോടെ രൂക്ഷമായ ഭാഷയില്‍ നടന്‍ ബഹളമുണ്ടാക്കി. പുരുഷന്‍മാര്‍ എന്ന് പറഞ്ഞാല്‍ തന്നെയടക്കം ബാധിക്കുമെന്നാണ് ഷൈന്‍ പറഞ്ഞത്.

ഷൈന്‍ വീണ്ടും ഒച്ചയെടുത്ത് സംസാരിച്ചതോടെ മറീന അഭിമുഖത്തില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ക്യാമറ ഓഫാക്കിയതിന് ശേഷം നടിയ്ക്ക് പ്രതികരിക്കാനുള്ള അവസരം കൊടുക്കുകയും ആശയം വിശദമാക്കുകകയും ചെയ്തതിന് ശേഷം വീണ്ടും അഭിമുഖത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തിരുന്നു.

Latest Stories

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം

'മന്ത്രിസഭയ്ക്ക് തന്നെ പുഴുക്കുത്ത്; മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരാളില്ല'; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ല, 'സന്ദേശമയച്ചത് നല്ല ഭരണത്തിന്‍റെ ഭാഗമായേ കാണാനാകൂ'; ഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ