സി.ഐ ഡാമിയന്‍ ഫ്രാന്‍സിസ് ആയി ഷൈന്‍; 'ആറാം തിരുകല്‍പന'യുടെ പോസ്റ്റര്‍

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും. മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേര്‍ന്ന് സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് “ആറാം തിരുകല്‍പ്പന” സിനിമയുടെ ടീം. പൊലീസ് വേഷത്തിലെത്തുന്ന ഷൈനിന്റെ നിഗൂഢമായ നോട്ടമാണ് പോസ്റ്ററില്‍ ശ്രദ്ധേയമാകുന്നത്.

സിഐ ഡാമിയന്‍ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. “ഹു” എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്‍പന. നിത്യ മേനോന്‍ ആണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്യാം ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കോറിഡോര്‍ 6 ഫിലിംസ് ആണ് നിര്‍മ്മാണം.

https://www.facebook.com/ShineTomOfficial/posts/2768673273409817

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ പറയുന്ന “Everyone has the right to life, liberty and the security of person.” എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്‍പനയും ഒന്ന് തന്നെ. ഇതാണ് ചിത്രത്തിന്റെ പ്രമേയം. ലവ്, പടവെട്ട്, തമി, ഓപ്പറേഷന്‍ ജാവ, കുറുപ്പ്, തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, വെള്ളേപ്പം, ബിബ്ലിയു, ജിന്ന് എന്നിവയാണ് ഷൈനിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

മിഷന്‍ മംഗള്‍, സൈക്കോ, പ്രാണാ എന്നീ സിനിമകള്‍ക്ക് ശേഷം നിത്യാ മേനോന്‍ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകല്‍പന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണിത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'