കമന്ററി തകർത്തു, പക്ഷേ തിയേറ്ററിൽ തകർന്നു; ആദ്യ വാരം 46 ലക്ഷം മാത്രം; 'ശേഷം മൈക്കിൽ ഫാത്തിമ' ഒടിടിയിലേക്ക്

കല്ല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി മനു. സി. കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ മത്സരങ്ങളെ കഥാപാശ്ചാത്തലമാക്കി ഫുട്ബോൾ കമൻന്റേറ്ററാവാൻ ആഗ്രഹിക്കുന്ന ഫാത്തിമ നൂർജഹാൻ എന്ന പെൺകുട്ടിയുടെ കഥയാണ് ശേഷം മൈക്കിൽ ഫാത്തിമയിലൂടെ പറഞ്ഞത്. കല്ല്യാണി പ്രിയദർശന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.

നവംബർ 17 ന് റിലീസ് ചെയ്ത ചിത്രം ആദ്യവാരം തിയേറ്ററുകളിൽ നിന്നും 46 ലക്ഷം രൂപ മാത്രമാണ് കളക്ഷൻ നേടിയതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ പിന്നീടുള്ള ആഴ്ചകളിൽ വേണ്ടവിധം കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 15 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാവും.

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, തെന്നൽ, വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി