'കാക്കിപ്പട'യ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്

ഷെബി ചൗഘട്ട് ചിത്രം ‘കാക്കിപ്പട’യ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ പുരസ്‌കാരം. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ സംവിധായകന്‍ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ്. 2022 ഡിസംബറിലാണ് കാക്കിപ്പട പുറത്തിറങ്ങിയത്. മെല്‍ബണില്‍ നടക്കുന്ന ഐഎഫ്എഫ്എം 2023ലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

ഹൈദരാബാദില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച കാക്കിപ്പട പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. സംവിധായകന്‍ ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

May be an image of text that says "Dubai International Cine Carnival Certificate Ofh THIS CERTIFICATE IS PROUDLY PRESENTED TO Kakkipada Awarded Shebi Chowghat from India FOR BEING MONTHLY WINNER AT DUBAL INTERNATIONAL.CIN FESTIVAL International Narrative Feature (CRITICS' CHOICE AWARD) FESTIVAL DIRECTOR"

തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

സാമൂഹ്യപ്രശ്നങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ജനപ്രിയ പ്രമേയമാണ് രണ്ടാം വരവിലും കാക്കിപ്പടയുടെ പ്രമേയമാവുക എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ ചിത്രം നിര്‍മ്മിച്ചത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ജാസി ഗിഫ്റ്റായിരുന്നു.

നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത്ത് ശങ്കര്‍, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ