ഷാരൂഖ് സിനിമയുടെ ചിത്രീകരണം തടഞ്ഞ് ബജ്‌റംഗ്ദള്‍; ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധം

ഷാരൂഖ് സിനിമയുടെ ചിത്രീകരണം തടഞ്ഞ് ബജ്‌റംഗ് ദളും വിശ്വഹിന്ദു പരിഷത്തും. മധ്യപ്രദേശ് ജബല്‍പൂരിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ബേദാഗട്ടില്‍ നടക്കുന്ന ചിത്രീകരണമാണ് തടഞ്ഞത്. ദുങ്കിയുടെ ചിത്രീകരണമാണ് തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആരും ചിത്രീകരണത്തിനുണ്ടായിരുന്നില്ല. ജബല്‍പൂരിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബേദാഘട്ടിലും ദുവാന്‍ധറിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി ചിത്രീകരണം നടന്നുവരികയാണ്.

ചിത്രീകരണം നടക്കുന്നതിനിടയില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരണ സ്ഥലത്തെത്തുന്നതിന് മുമ്പ് പ്രതിഷേധ മാര്‍ച്ച് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് തടഞ്ഞു.

ബാരിക്കേഡുകള്‍ മറികടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളം ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധക്കാര്‍ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.

കളക്ടറില്‍ നിന്ന് അനുമതി ലഭിച്ച ശേഷമാണ് ബേദാഗട്ടില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്ന് സിഎസ്പി പ്രിയങ്ക ശുക്ല പറഞ്ഞു. ചിത്രീകരണത്തിനെതിരെ പ്രതിഷേധം നടത്താന്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ മെമോറാണ്ടം സമര്‍പ്പിച്ചിരുന്നു. കാവി നിറത്തെ അപമാനിച്ച ഒരു അഭിനേതാവിനെയും നര്‍മദാ തീരത്തെ വിശുദ്ധമായ സ്ഥലത്ത് കയറ്റില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Latest Stories

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ