'ഇന്ത്യന്‍ 2'വില്‍ നെടുമുടി വേണുവും വിവേകും ഉണ്ടാകും; വിഎഫ്എക്‌സ് ചെയ്യാനൊരുങ്ങി ശങ്കര്‍

ശങ്കര്‍- കമല്‍ഹാസന്‍ കോമ്പോയില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’വില്‍ അന്തരിച്ച താരങ്ങളായ നെടുമുടി വേണുവിന്റെയും വിവേകിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തും. വിഎഫ്എക്‌സ് ഉപയോഗിച്ച് ഇരു താരങ്ങളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനാണ് ശങ്കറിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2015ല്‍ ആണ് 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ സിനിമയ്ക്ക് സീക്വല്‍ ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. 2017ല്‍ അനൗണ്‍സ് ചെയ്ത സിനിമ 2018ല്‍ ആരംഭിക്കാനിരുന്നെങ്കിലും വൈകുകയായിരുന്നു. ഷൂട്ടിംഗിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതും കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയെ സിനിമയെ ബാധിച്ചിരുന്നു.

ഇതോടെ നിരവധി തവണ ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു. ഇതിനിടെ 2021ല്‍ വിവേകും നെടുമുടി വേണുവും അന്തരിച്ചു. 2021ല്‍ ആണ് ഏപ്രിലില്‍ ആണ് വിവേക് അന്തരിച്ചത്. 2021 ഒക്ടോബറിലാണ് നെടുമുടി വേണു അന്തരിച്ചത്. അന്തരിച്ച അഭിനേതാക്കളുടെ ബാക്കി ഭാഗങ്ങള്‍ വിഎഫ്എക്‌സ് ഉപയോഗിച്ച് ചെയ്യാനാണ് ശങ്കറിന്റെ തീരുമാനം.

കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ