വെയില്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍; വേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അനുമതി

പാതിവഴിയില്‍ മുടങ്ങിയ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് ഷെയ്ന്‍ നിഗം. വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്ത് ഷെയ്‌നിന്റെ മാനേജറുമായി ഫോണില്‍ സംസാരിച്ചു. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് സംവിധായകനെ അറിയിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്‌നിന്റെ മാനേജര്‍ വ്യക്തമാക്കി.

ഷെയ്ന്‍ നിഗം വിവാദത്തില്‍ താരസംഘടനയായ അമ്മ ഇടപെടും. ജനുവരി 9ന് കൊച്ചിയില്‍ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. ഇതിന് ശേഷം നിര്‍മ്മാതാക്കളുമായി “അമ്മ” ചര്‍ച്ച നടത്തും.

രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബര്‍ 22ന് തീരുമാനിച്ചിരുന്ന നിര്‍വാഹകസമിതിയോഗം മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ