നിഗൂഢതകള്‍ നിറച്ച് ഷെയ്‌നിന്റെ 'ഭൂതകാലം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

റെഡ് റെയ്ന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുല്‍ സദാശിവന്‍ യുവതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്ലാന്‍ ടി ഫിലിംസിന്റെയും, ഷെയ്ന്‍ നിഗം ഫിലിംസിന്റെയും ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷെയ്ന്‍ നിഗം ആദ്യമായി ചലച്ചിത്ര നിര്‍മ്മാണരംഗത്ത് കാല്‍വെയ്പ്പ് നടത്തുന്ന ചിത്രംകൂടിയാണ് ഭൂതകാലം. ഷെയ്ന്‍ നിഗം, രേവതി, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ബാഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഷെയ്നിന്റെ വരികള്‍ക്ക് ഷെയ്ന്‍ തന്നെ സംഗീതം നല്‍കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ്. എ.ആര്‍ അന്‍സാര്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ഡിഓപി: ഷെഹ്നാദ് ജലാല്‍.

Latest Stories

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!