ഇരുട്ടില്‍ പുകവലിച്ച് ഷെയ്ന്‍ നിഗം; വെയിലിന്റെ പുതിയ പോസ്റ്റര്‍

ഷെയ്ന്‍ നിഗം നായകനാകുന്ന വെയിലിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇരുട്ടില്‍ പുകവലിക്കുന്ന ഷെയ്നിന്റെ ചിത്രമാണ് പോസ്റ്ററില്‍. പാതിവഴിയില്‍ മുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് ആദ്യമാണ് പുനഃരാരംഭിച്ചത്. ഇതിനു പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്കും റിലീസ് ചെയ്തിരുന്നു.

അങ്കമാലി ഡയറീസ്, ഈ.മ.യൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇരിഞ്ഞാലക്കുടയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയ്‌നിന് പുറമേ സുരാജ് വെഞ്ഞാറമ്മൂടും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരുപിടി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

കബാലിയിലെ മായാനദി, കാലയിലെ കണ്ണമ്മാ എന്നീ ഹിറ്റ് പാട്ടുകള്‍ പാടിയ പ്രതീപ് കുമാര്‍ മലയാളത്തില്‍ ആദ്യമായ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും വെയിലിനുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ