'മായ, എന്റെ കലയുടെ ദേവത'; ഷെയിന്‍ നിഗത്തിന്‍റെ 'ഓള്' ട്രെയിലര്‍

ഷെയിന്‍ നിഗവും എസ്‌തര്‍ അനിലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഓള് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ചിത്രമാണ് ഓള്. വിവിധ ചലച്ചിത്ര മേളകളിലായി പ്രദര്‍ശിപ്പിച്ച് നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ശേഷമാണ് ഓള് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഓള് ഒരു ഫാന്റസി ചിത്രമാണെന്നാണ് ഷാജി എന്‍. കരുണ്‍ പറയുന്നത്. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. എസ്‌തര്‍ അനില്‍ ആദ്യമായി നായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ഓളിനുണ്ട്. എ.വി അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ