ഒരു കൊച്ചു പെണ്‍കുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢി; രൂക്ഷവിമര്‍ശനവുമായി ഷാന്‍ റഹമാന്‍

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ രജിത് കുമാറിന് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍.

ഷാന്‍ റഹമാന്റെ കുറിപ്പ് വായിക്കാം

മണ്ടരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത്. മാസ്‌ക് പോലും ധരിക്കാതെ വിയര്‍ത്ത് കുളിച്ച് മഹത്വ്യക്തിക്കൊപ്പം ചിത്രം പകര്‍ത്തുന്നു (അദ്ദേഹം പറയുന്നു മനസ്സ് ശുദ്ധമാണെങ്കില്‍ കൊറോണ വരില്ല എന്ന്. ഗോമൂത്രം കൊറോണയില്‍ നിന്ന് രക്ഷിക്കും എന്ന് പറയുന്നതിന് തുല്യമാണത്). അവിടെ കാണിച്ച നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിക്ക് നിങ്ങള്‍ എല്ലാവരും ഉത്തരവാദികളാണ്. ഈ പകര്‍ച്ചാവ്യാധിയുടെ ഭീതി ഒഴിയുവരെ നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ജനക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നമുക്ക് മുന്നില്‍ ഉണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് നിങ്ങള്‍ക്ക് എന്തുറപ്പാണുള്ളത്. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാന്‍ അവിടെ കണ്ടു. ലോകം മുഴുവന്‍ പകര്‍ച്ചാവ്യാധിയോട് മല്ലിടുമ്പോള്‍ സൂപ്പര്‍താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കല്‍ നിങ്ങളോട് ചോദിക്കും. ഈ മഹത്വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങള്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്- ഷാന്‍ റഹ്മാന്‍ കുറിച്ചു.

മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി രജിത് കുമാറിന് സ്വീകരണം നടത്തിയ സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ