‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’;കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍

കമന്റടിച്ചയാൾക്ക് ചുട്ട മറുപടി കൊടുത്ത് ഷമ്മി തിലകൻ. ജോഷി- സുരേഷ് ഗോപി ചിത്രം ‘പാപ്പന്‍’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനിടയില്‍ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷമ്മി തിലകന്‍ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

ഈ പോസ്റ്റിന് ‘ഞാനൊന്നും മിണ്ടുന്നില്ല… ചിലപ്പോള്‍ മാന്തിയാലോ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’, എന്നായിരുന്നു അദ്ദേഹം മറുപടി കമന്റ് നൽകിയത്.

‘ചാലക്കുടിയില്‍’പാപ്പന്‍’ കളിക്കുന്ന ഡി’ സിനിമാസ് സന്ദര്‍ശിച്ച ‘എബ്രഹാം മാത്യു മാത്തന്‍’ സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..

കത്തി കിട്ടിയോ സാറേ’..അതിന് അദ്ദേഹം പറഞ്ഞത്..; ‘അന്വേഷണത്തിലാണ്’..! ‘കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും’..! ‘പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും’..!കര്‍ത്താവേ..; ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ.. കുയില പുടിച്ച് കൂട്ടില്‍ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..; ആട സൊല്ലുഗിറ ഉലകം..! എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം..!’, എന്നായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ