അത് ശാലിനിയുടെ അക്കൗണ്ട് അല്ല; ആരാധകരോട് വ്യക്തമാക്കി അജിത്തിന്റെ മാനേജര്‍

ഒട്ടുമിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അജിത്തിനും ശാലിനിയ്ക്കും അക്കൗണ്ട് ഇല്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തന്റെ മാനേജര്‍ വഴിയാണ് അജിത്ത് കുമാര്‍ പ്രസ്താവനകളൊക്കെ ഇറക്കാറ്.

ഇപ്പോള്‍ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത് കുമാറിന്റെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ട് ആണ് എന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അജിത്തിന്റെ മാനേജരായ സുരേഷ് ചന്ദ്ര.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലെന്ന വിവരം അജിത്ത് കുമാര്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതായതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ അധികമില്ല. ഇനി ഉണ്ടായാല്‍ തന്നെ അവയ്ക്ക് നാമമാത്രമായ ഫോളോവേഴ്‌സ് മാത്രമേയുള്ളൂ.

അതേസമയം ഫാന്‍ പേജുകള്‍ നിരവധിയുണ്ടു താനും. പക്ഷെ ശാലിനിയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് 13,000ല്‍ അധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല