ഷക്കീല വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുന്നു; പുതിയ ചിത്രത്തില്‍ നായിക

നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു. ശീലാവതി വാട്ട് ദ ഫക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷക്കീല മടങ്ങി വരവ് നടത്തുന്നത്. തെലുങ്കിലെ ഈ ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിത്.

സായ്‌റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ഷക്കീല ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ് അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രകഥാപാത്രമായി വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്‌നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്