കോശിയുടെയും റൂബിയുടെയും മകള്‍; താരദമ്പതികളുടെ ജാനി

പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറഞ്ഞത്. ബിജു മേനോന്‍ അടക്കമുള്ള പൊലീസ് കഥാപാത്രങ്ങള്‍ അടക്കി വാണ ചിത്രത്തില്‍ നടന്‍ ഷാജു ശ്രീധറും പൊലീസ് വേഷത്തിലെത്തിയിരുന്നു. വിജയന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ഷാജു അവതരിപ്പിച്ചത്. ഷാജുവിന്റെ മകളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെയും അന്ന രേഷ്മ രാജന്റെയും മക്കളായി അഭിനയിച്ചവരില്‍ ഒരാള്‍ ഷാജുവിന്റെയും നടി ചാന്ദ്‌നിയുടെയും മകളാണ്. ഷൈജുവിന്റെ ഇളയമകള്‍ ജാനി (നീലാഞ്ജന) ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ മകളായി അഭിനയിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജാനിയുടെ ഷാജുവുമൊത്തുള്ള ടിക് ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സ്രദ്ധ നേടിയിട്ടുണ്ട്.

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്സ് ബിജോയ്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി