'ഒറ്റ സീൻ കഴിഞ്ഞപ്പോൾ തന്നെ ഫൂൾ എയറിൽ, ഷാജി കൈലാസിന്റെ ചിത്രത്തിൽ അഭിനയിക്കണമെന്ന ആ​ഗ്രഹം അതോടെ പൂർത്തിയായെന്ന്' ഷാജോൺ

കടുവ ചിത്രീകരണവേളയിലെ അനുഭവങ്ങൾ പങ്കുവെച്ച് കലാഭവൻ ഷാജോൺ. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തിയ കടുവയിൽ പൊലീസ് വേഷത്തിലാണ് ഷാജോൺ എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ ചിത്രത്തിലെ ഫൈറ്റ് രംഗത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഷാജോൺ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയായിൽ വെെറലായി മാറിയിട്ടുള്ളത്.

ഷാജി കൈലാസിന്റെ ചിത്രത്തിൽ അഭിനയിക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും അതിന് പറ്റിയെന്നത് വലിയ സന്തോഷമാണെന്നും ഷാജോൺ പറഞ്ഞു. പിന്നെ ഇതൊരു അടിപ്പടമാണ്. അതിൽ ഒരു ഫെെറ്റ് സീനിൽ ആദ്യാവസാനം താൻ പങ്കെടുത്തിരുന്നു അതിന്റെ ഒരു ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എന്നുള്ളതാണ് സത്യമെന്നും ഷാജോൺ പറഞ്ഞു.

ഫെെറ്റ് സീൻ എടുക്കുമ്പോൾ ശരിക്കും അടി കിട്ടിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ലാലേട്ടൻ, രാജു ഇവർക്കൊപ്പമൊക്കെ അഭിനയിക്കുമ്പോൾ നമുക്ക് ധൈര്യമാണെന്നും അടി അങ്ങനെയൊന്നും ദേഹത്ത് കൊള്ളില്ലെന്ന് ഉറപ്പാണ് എന്നുമാണ് ഷാജോൺ മറുപടി നൽകിയത്. രാജു ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചാൽ നമുക്ക് ധൈര്യമായിട്ട് അതിന് സമ്മതം പറയാം. കാരണം നമുക്കറിയാം നമുക്കൊന്നും പറ്റില്ല എന്ന്.

പിന്നെ എയറിലായിരുന്നു താൻ. തന്നെ മാസ്റ്റർ കയറിയിൽക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു. എനിക്കാണെങ്കിൽ പേടിയായിരുന്നു. രാജു പറയും ഒന്നും പറ്റില്ല ചേട്ടാ ഇങ്ങനെ നിന്നോ, ആ ദൂരത്ത് നിന്നോ, ഇവിടെ വന്ന് വീഴ്, ഇത്ര ദൂരം കീപ്പ് ചെയ്ത് നിന്നോ എന്നൊക്കെ. അങ്ങനെ ചെയ്താൽ നമുക്ക് സേഫ് ആയി വീട്ടിൽ പോകാം. അതുറപ്പാണ് അല്ലെങ്കിൽ അടി കിട്ടുമെന്നും ഷാജോൺ പറഞ്ഞര. തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഷാജി സാറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. അത് ഇപ്പോഴാണ് സാധ്യമായതെന്നും ഷാജോൺ കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ