ചിന്താമണി കൊലക്കേസിന് ശേഷം വീണ്ടും ഷാജി കൈലാസും ഭാവനയും; പാരാനോർമൽ ത്രില്ലർ 'ഹണ്ട്' തിയേറ്ററുകളിലേക്ക്

മലയാളത്തിന്റെ പ്രിയ താരം ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഹണ്ട്’ തിയേറ്ററുകളിലേക്ക്. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. ഓഗസ്റ്റ് 23 മുതലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പാരാനോർമൽ ത്രില്ലർ ഴോൺറെയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിന്താമണി കൊലക്കേസ് എന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഹണ്ട്. 2023-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘എലോൺ’ ആയിരുന്നു ഷാജി കൈലാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി. സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നീ വമ്പൻ താരനിരയാണ് ഹണ്ടിൽ അണിനിരക്കുന്നത്.

ഓഗസ്റ്റ് 9ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നിഖില്‍ ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍ – സംഗീതം – കൈലാസ് മേനോന്‍, ഛായാഗ്രഹണം – ജാക്‌സണ്‍ ജോണ്‍സണ്‍.

എഡിറ്റിംഗ് – അജാസ് മുഹമ്മദ്. കലാസംവിധാനം – ബോബന്‍. ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. അതേസമയം, തിരിച്ചുവരവില്‍ ഭാവനയുടെ സിനിമകളും മിക്കതും ഫ്‌ളോപ്പ് ആയിരുന്നു.

2017ല്‍ എത്തിയ ‘ആദം ജോണ്‍’ എന്ന ചിത്രത്തിന് ശേഷം 2023ല്‍ പുറത്തിറങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഈ ചിത്രവും തുടര്‍ന്ന് അഭിനയിച്ച ‘നടികര്‍’ എന്ന ചിത്രവും തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. എന്നാല്‍ ഹൊറര്‍ ഴോണറില്‍ ഒരുങ്ങുന്ന ‘ഹണ്ട്’ ഹിറ്റ് ആകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ