വീണ്ടും ത്രില്ലറുമായി ഷാജി കൈലാസ്; ആകാംക്ഷയോടെ ആരാധകര്‍

സുരേഷ് ഗോപിയെ നായകനാക്കി 2006 ഇല്‍ ഷാജി കൈലാസ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ചിന്താമണി കൊലക്കേസ്. അതിന് ശേഷം ഇപ്പോഴിതാ വീണ്ടുമൊരു ത്രില്ലര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഷാജി കൈലാസ്. പൃഥ്വിരാജ്- ആസിഫ് അലി ടീമിന്റെ കാപ്പക്ക് ശേഷം ഷാജി കൈലാസ് ഒരുക്കാന്‍ പോകുന്ന ചിത്രമാകും ത്രില്ലര്‍ വിഭാഗത്തിലുള്ള പിങ്ക് പോലീസ് എന്നാണ് സൂചന.

സ്ത്രീ കഥാപാത്രങ്ങള്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിഗണിക്കുന്നത് നയന്‍ താര, തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോയിന്‍ സാമന്ത, ബോളിവുഡ് താരവും മലയാളിയുമായ വിദ്യ ബാലന്‍ എന്നിവരെയാണ്.

ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയൊരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ്. ഈ ടീം തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ആ ചിത്രം രചിച്ചിരിക്കുന്നതും ഇന്ദുഗോപന്‍ തന്നെയാണ്. പിങ്ക് പോലീസെന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ശരവണന്‍ ക്യാമറ ചലിപ്പിക്കാന്‍ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. ഇത് കൂടാതെ ടോവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും, ഡിനോ ഡെന്നിസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമെന്നിവയും തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കും.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ