മമ്മുണ്ണി ഫാനാണല്ലെ... ലൂസിഫര്‍ കണ്ടോ മോനൂസേ..'; പരിഹസിച്ച ആള്‍ക്ക് ഷൈന്‍ ടോം ചാക്കോയുടെ തക്ക മറുപടി

മധുരരാജയിലെ പോസ്റ്ററിലെ മമ്മൂട്ടിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി ആരാധകന്‍. “മമ്മുണ്ണി ഫാനാണല്ലെ… ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ.. എന്നായിരുന്നു ആരാധകന്‍ ഷൈനിന് മെസേജ് ചെയ്തത്. ഇതിന് തക്ക മറുപടിയുമായി നടന്‍ രംഗത്തെത്തുകയും ചെയ്തു.

ഇയാളോട് എന്താണ് പ്രശ്നമെന്നും നിങ്ങള്‍ക്ക് സുഖമില്ലേയെന്നും ഷൈന്‍ ചോദിക്കുന്നുണ്ട്. തുടര്‍ന്ന് ചാറ്റില്‍ ഷൈന്‍ ഒന്നും പറയുന്നില്ലെങ്കിലും മറുവശത്ത് നിന്ന് നിരന്തരം ആക്ഷേപവും പരിഹാസവും നിറഞ്ഞ കമന്റുകള്‍ വന്നകൊണ്ടേയിരുന്നു. ഒടുവില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഷൈന്‍ മറുപടി നല്‍കിയത്.

ഷൈന്‍ ടോം ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം… ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്…ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല…നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ…നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്…

ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല… ആ സ്നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്…അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്…ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്…

അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്…ഞാന്‍ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും…പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം…അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം… അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ…

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്