പാമ്പാണെങ്കിലും പഴയതാ നല്ലത്; ബാലയ്യയും ചിരുവും ഇപ്പോഴത്തെ നായകന്മാരെക്കാള്‍ ഭേദം, കൈയടി

സംക്രാന്തി സീസണില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യും ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഈ രണ്ട് മുതിര്‍ന്ന താരങ്ങളുടെയും ചിത്രങ്ങള്‍ വന്‍ വിജയം നേടുകയും തിയേറ്ററുകളില്‍ അവ വിജയകരമായി തുടരുകയും ചെയ്യുകയാണ്. മറ്റ് യുവതാരങ്ങളുടെ സിനിമകള്‍ക്കില്ലാത്ത സ്വീകരണമാണ് ഈ മുതിര്‍ന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

യുവതാരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് പെട്ടെന്ന് പിന്‍വലിയേണ്ടി വരുമ്പോള്‍ പ്രദര്‍ശനത്തിന്റെ ഒരോ ദിവസം പിന്നിടുമ്പോഴും പ്രേക്ഷകര്‍ കൂടി വരുന്ന അവസ്ഥയാണ് ബാലയ്യയുടെയും ചിരുവിന്റെയും സിനിമകള്‍ക്കുള്ളത്.

ഇരുവരും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരവും നിലവിലുണ്ട്. അത് ഇരുവരെയും പുതുതലമുറയേക്കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വ്യക്തമായ ഒരു പ്ലാനിംഗോടു കൂടിയാണ് ഇരുവരും സിനിമകള്‍ ചെയ്യുന്നത്.

സിനിമാരംഗത്ത് നല്ല അനുഭവ പരിചയമുള്ള ഇരു കുടുംബങ്ങളിലേയും ഇളം തലമുറയാണ് ഇരുവര്‍ക്കും സിനിമകള്‍ തിരഞ്ഞെടുക്കാന്‍ സഹായം നല്‍കുന്നത്. ഇതെല്ലാം പുതുതലമുറ താരങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ചിരഞ്ജീവിയെയും ബാലകൃഷ്ണയെയും സഹായിക്കുന്നുണ്ട്.

വാള്‍ട്ടയര്‍ വീരയ്യയ്ക്ക് ശേഷം, ചിരഞ്ജീവി ഉടന്‍ തന്നെ ഭോലാ ശങ്കറിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹത്തിന് മറ്റ് രണ്ട് പ്രോജക്റ്റുകള്‍ പൈപ്പ് ലൈനിലുണ്ട്. അതുപോലെ,ബാലകൃഷ്ണ അടുത്തതായി NBK108-ല്‍ അനില്‍ രവിപുടിക്കൊപ്പം അഭിനയിക്കും, ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ