സിനിമയിലെ സ്ത്രീസുരക്ഷയ്ക്ക് വനിതാ 'കരിമ്പൂച്ചകള്‍'; നേതൃത്വം കൊടുക്കുന്നത് ഫൈറ്റേഴ്‌സ് യൂണിയന്‍

സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ആയോധനകലകള്‍ അഭ്യസിച്ച സ്ത്രീകളെ നിയോഗിക്കുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ആയോധനകലകളില്‍ പരിശീലനം ലഭിച്ച നൂറോളം സ്ത്രീകളുടെ സംഘം ഇപ്പോള്‍ തയാറായി നില്‍ക്കുന്നുണ്ട്. മാക്ടാ ഫൈറ്റേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സ്ത്രീസുരക്ഷ്‌ക്ക് “കരിമ്പൂച്ചകളെ” നല്‍കുന്നത്.

സിനിമയിലെ നായികമാര്‍ക്കും മറ്റുള്ള സ്ത്രീകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രധാനമായും നായികമാരെ ഉദ്ദേശിച്ച് തന്നെയാണ് ഇത്തരമൊരു സംഘത്തിന് രൂപം കൊടുത്തിരിക്കുന്നത്. ആയോധകലകളിലെ പ്രാവീണ്യത്തിന് പുറമെ ഡ്രൈവിംഗ് പരിശീലനവും ലഭിച്ചവരായിരിക്കും ഇവര്‍. വീട്ടില്‍നിന്ന് ലൊക്കേഷനിലേക്കും അവിടെനിന്ന് തിരിച്ച് വീട്ടിലേക്കും ഈ സംഘത്തില്‍പ്പെട്ട ആളുകള്‍ നായികമാര്‍ക്കൊപ്പമുണ്ടാകും. ഇനി ഷൂട്ടിംഗിന് ശേഷം ഹോട്ടലിലാണ് തങ്ങുന്നതെങ്കില്‍ ഇവരും മുറിക്ക് പുറത്തുണ്ടാകും. നായികമാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഈ സേവനം ലഭ്യമാക്കുകയുള്ളു.

കരാട്ടെ, ജൂഡോ പോലെയുള്ളവയില്‍ പ്രാവീണ്യമുള്ളവരെ തെരഞ്ഞെടുത്ത് ഫൈറ്റേഴ്‌സ് യൂണിയന്‍ ആറു മാസത്തെ പരിശീലനം നല്‍കും. അതിന്‌ശേഷം മാത്രമെ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കുകയുള്ളു. ഫൈറ്റേഴ്‌സ് യൂണിയന്‍ നല്‍കുന്ന പ്രത്യേക യൂണിഫോം ധരിച്ചായിരിക്കും ഇവര്‍ ജോലി ചെയ്യേണ്ടത്. നായകന്മാര്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇപ്പോള്‍ തന്നെ ബൗണ്‍സേഴ്‌സുണ്ട്. ഇവരെ എത്തിച്ചുനല്‍കാന്‍ ഏജന്‍സികളുമുണ്ട്. എന്നാല്‍, നായികമാര്‍ക്ക് ഇത്തരം സുരക്ഷകള്‍ പൊതുവില്‍ ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ഫൈറ്റേഴ്‌സ് യൂണിയന്‍ ഇത്തരത്തിലൊരു ഇടപെടല്‍ നടത്തുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍