തിരക്കഥ എഴുതുമ്പോള്‍ തന്നെ ആ നടനെ ഉറപ്പിച്ചിരുന്നു; ബാക്കിയൊക്കെ പിന്നീട് തീരുമാനിച്ചതാണ്: ദേവദത്ത്

മമ്മൂട്ടി ചിത്രം ഭീഷ്മയുടെ തിരക്കഥ എഴുതുമ്പോള്‍ തന്നെ തന്നെ മനസില്‍ വന്ന അഭിനേതാക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്കിളായിട്ട് മമ്മൂക്ക തന്നെയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതാണല്ലോ. പിന്നെ എഴുന്ന സമയത്ത് തന്നെ ഇന്ററസ്റ്റിങ് ആയി തോന്നിയ ക്യാരക്ടര്‍ ആണ് പീറ്ററിന്റേത്. പീറ്ററിന്റെ കാര്യത്തില്‍ വലിയൊരു കാസ്റ്റിങ് ഓപ്ഷനിലേക്ക് പോകേണ്ടി വന്നിട്ടില്ല. ഷൈന്‍ ടോം ചാക്കോ തന്നെയാണ് പ്രധാനമായി മനസില്‍ വന്നത്. അദ്ദേഹം ഏറ്റവും വൃത്തിയായി അത് അവതരിപ്പിച്ചിട്ടുമുണ്ട്. പിന്നെ ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞ ശേഷമാണ് ബാക്കി കാസ്റ്റിങ്ങിനെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ വന്നത്, ദേവദത്ത് പറയുന്നു.

ഭീഷ്മയില്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മൈക്കിളിനോട് തന്നെയാണ് കൂടുതല്‍ സ്നേഹം എന്നായിരുന്നു ദേവദത്തിന്റെ മറുപടി. അതുപോലെ അജാസ് വളരെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ ക്യാരക്ടര്‍ എഴുതി വന്നപ്പോഴേ ഒരു സാറ്റിസ്ഫാക്ഷന്‍ ഉണ്ടായിരുന്നെന്നും ദേവദത്ത് പറയുന്നു.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി