ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വരെ സിനിമ , എങ്കില്‍ പിന്നെ ഈ പോരാളിയെ എന്തുകൊണ്ട് ആഘോഷിച്ചു കൂടാ: സവര്‍ക്കറെ കുറിച്ച് നിര്‍മ്മാതാവ്

രണ്‍ ദീപ് ഹൂഡ നായകനായി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ . ഈ ചിത്രം മഹേഷ് മഞ്ജ്‌രേക്കറാണ് സംവിധാനം ചെയ്യുന്നത്. സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തില്‍ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇപ്പോളിതാ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങ്ങ്, ‘ദാവൂദ് ഇബ്രാഹിം, ഹര്‍ഷദ് മേത്ത, ലളിത് മോദി എന്നിവരെ കുറിച്ചുള്ള സിനിമകള്‍ വരുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ സിനിമ ആഘോഷിച്ചുകൂടാ, സവര്‍ക്കറുടെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

തന്റെ നാട്ടുകാരെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിച്ച ഒരു മനുഷ്യനെ പറ്റി എല്ലാവരും അറിയണമെന്നും അത് പ്രചരിപ്പിക്കാനാണ് താന്‍ ഈ സിനിമ എടുക്കുന്നതെന്നും സന്ദീപ് സിങ്ങ് പറഞ്ഞു. പിഎം മോദി അടക്കമുള്ള ഇത് പോലുള്ള സിനിമകള്‍ താന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു.

മഹേഷ് മഞ്ജ്‌രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍, ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക.

Latest Stories

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

'സൗത്ത് ഇന്ത്യക്കാര്‍ക്ക് ആഫ്രിക്കക്കാരുടെ ലുക്ക്, കിഴക്കുള്ളവര്‍ ചൈനക്കാരേപോലെ; വിവാദപരാമര്‍ശവുമായി സാം പിത്രോദ; കോണ്‍ഗ്രസ് വെട്ടില്‍

IPL 2024: 'നിന്‍റെ സമയം അടുത്തിരിക്കുന്നു': സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി യുവരാജ് സിംഗ്

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്