വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. നരേന്ദ്ര മോദിയായി സത്യരാജ് ആണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിർമ്മാണകമ്പനിയാവുമെന്നും റിപ്പോർട്ടുകൾ വരുന്നു.

ചിത്രത്തിന്റെ മറ്റ് റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ ചിത്രത്തില്ലെങ്കിലും ഗുജറാത്ത് കലാപത്തെ കുറിച്ചോ, മണിപ്പൂർ വംശഹത്യയെ കുറിച്ചോ സിഎഎയെ കുറിച്ചോ പരാമർശമുണ്ടാവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

നേരത്തെ വിവേക് ഒബ്രോയ് വേഷമിട്ട ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രം പുറത്തുവന്നിരുന്നു. വലിയ പ്രേക്ഷക പ്രശംസകൾ നേടാനായില്ലെങ്കിലും നിരൂപകരുടെ ഇടയിലും ചിത്രത്തിന് വലിയ ചലനമൊന്നും സൃഷ്ട്ടിക്കാനായില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ