പോലീസ് പിടിയില്‍ ബിജുമേനോനും കൂട്ടരും; 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' പുതിയ ടീസര്‍

ബിജു മേനോന്‍- സംവൃത സുനില്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാട്ടിന്‍പുറത്തിന്റെ രസങ്ങളും ഓര്‍മ്മകളും സമ്മാനിക്കുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണിതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കുന്ന ചിത്രം പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്.

അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍.

Latest Stories

ത്രിവിക്രമിന്റെ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറി; ജൂനിയർ എൻ‌ടി‌ആർ ആ വേഷം ഏറ്റെടുക്കുമോ?

പൗരന്മാരെ ജാതിയുടെയും മതപരവുമായ ദുരിതങ്ങളിലേക്ക് തള്ളിവിടും; ദേശീയതയെ ദുര്‍ബലപ്പെടുത്തും; ജാതി സെന്‍സസ് നടപ്പാക്കരുത്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി എന്‍എസ്എസ്

യുപിഐ ഇടപാടുകൾക്ക് പിഴ; പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; അന്ത്യശാസനം നൽകി ഷിപ്പിംഗ് മന്ത്രാലയം, കപ്പൽ കമ്പനിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നോട്ടീസ്

സ്‌കൂള്‍ സമയമാറ്റം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കും; തീരുമാനം അപക്വവും, അപ്രായോഗികവും; വിദ്യാഭ്യാസ വകുപ്പിനെതിരെ തുറന്നടിച്ച് സമസ്ത

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം

സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍