ശശികുമാറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സമുദ്രക്കനി തന്നെ സംവിധാനം ചെയ്യും

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമാണ് സമുദ്രക്കനി. ശശികുമാറിനെ നായകനാക്കി അദ്ദേഹം 2009ലിറക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം നാടോടികളുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇത്തവണ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കാനും സമുദ്രക്കനി തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തില്‍ ശശികുമാര്‍ തന്നെയാണ് നായകവേഷത്തിലെത്തുക.

നാടോടികളുടെ ആദ്യഭാഗത്തിനു ശേഷം സമുദ്രകനിയും ശശികുമാറും ഒന്നിച്ച ചിത്രം 2011ല്‍ റിലീസ് ചെയ്ത പരോളി യായിരുന്നു എന്നാല്‍ ഈ സിനിമയ്ക്ക് നാടോടികളെ പോലെ മികച്ച വിജയം നേടാനായില്ല. ജീവിതഗന്ധിയായ ഒരു കഥയാണ് നാടോടി 2 വിനായി ഒരുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സമുദ്രക്കനി വ്യക്തമാക്കി.

അഞ്ജലിയും അതുല്യയുമാണ് നായികമാര്‍. നിലവില്‍ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണെന്നും ആദ്യ ഭാഗത്തിലഭിനയിച്ച ഭരണിയും നമോ നാരായണയും ഈ ഭാഗത്തിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംവിധാനത്തിനു പുറമേ നാടോടികള്‍ 2 നിര്‍മ്മിക്കുന്നതും സമുദ്രക്കനിയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും.സംഗീത സംവിധാനം ചെയ്യുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ് .

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്