ടോം ക്രൂയിസ് ചിത്രത്തില്‍ യൂദാസ്, മലയാളത്തിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ ഉയര്‍ന്ന പ്രതിഫലം; ശശി കലിംഗയുടെ ഹോളിവുഡ് ചിത്രം

തന്റെ ഹോളിവുഡ് ചിത്രം വെള്ളിത്തിരയില്‍ കാണാന്‍ നില്‍ക്കാതെയാണ് കലിംഗ ശശി യാത്രയായത്. ആക്ഷന്‍ സൂപ്പര്‍താരം ടോം ക്രൂസിനെ നായകനാക്കി സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് നിര്‍മ്മിക്കുന്ന സിനിമയിലാണ് ശശി അഭിനയിച്ചത്. അതും ബൈബിള്‍ കഥാപാത്രമായ യൂദാസിന്റെ വേഷത്തില്‍. 4 വര്‍ഷങ്ങള്‍ക്ക് മുുമ്പ് നടന്‍ അജു വര്‍ഗീസാണ് കലിംഗ ശശി സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സിനിമയില്‍ ടോം ക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. അപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

കമല്‍ സംവിധാനം ചെയ്ത “ഗദ്ദാമ”യുടെ ചിത്രീകരണം ദുബായില്‍ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്. യൂദാസിനു ചേര്‍ന്ന മുഖം അന്വേഷിച്ചു നടക്കുകയായിരുന്ന സ്പീല്‍ബെര്‍ഗിനും സംഘത്തിനും ദുബായിലെ പ്രൊഡക്ഷന്‍ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചത്.

2015ല്‍ വിവിധ വിദേശരാജ്യങ്ങളില്‍വച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ദിവസവും ഹെലികോപ്ടര്‍ വന്ന് ലൊക്കേഷനില്‍ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കല്‍ കലിംഗ ശശി തന്നെ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ