സരിത നായരുടെ 'വയ്യാവേലി'; 'അഭിനയകുലപതി' എന്ന് വിശേഷിപ്പിച്ച് ട്രോളന്‍മാര്‍

സോളാര്‍ വിവാദ നായിക സരിത നായര്‍ അഭിനയിച്ച “വയ്യാവേലി” എന്ന സിനിമ ഏറ്റെടുത്ത് ട്രോളന്‍മാര്‍. പൊലീസ് ഓഫീസറായാണ് സരിത സിനിമയില്‍ വേഷമിടുന്നത്. കേരള രാഷ്ട്രീയത്തെ അടുമുടി ഉലച്ച സരിതയുടെയും മറ്റ് അഭിനേതാക്കളുടെ മോശം പ്രകടനത്തെയാണ് ട്രോളന്‍മാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.

നാല് വര്‍ഷം മുമ്പാണ് സരിത നായര്‍ പൊലീസ് വേഷത്തിലെത്തുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജൂലൈ 11-ന് ആണ് ഈ സിനിമ യൂട്യൂബില്‍ എത്തിയിരിക്കുന്നത്. കൊച്ചുപ്രേമന്‍, വിനോദ് കോവൂര്‍, ശിവാജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വി.വി. സന്തോഷ് എന്നയാളാണ് സിനിമ സംവിധാനം ചെയ്തത്. അശോക് നായര്‍ ആണ് തിരക്കഥയും നിര്‍മ്മാണവും. അഭിനയ കുലപതി എന്നിങ്ങനെ ഹാസ്യരൂപേണയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലും സരിത മുമ്പ് അഭിനയിച്ചിരുന്നു.

2013-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. സോളാര്‍ കേസ് വഴി നിരവധി രാഷ്ട്രീയ നേതാക്കളും സരിതയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ കുരുങ്ങിയിരുന്നു.

Latest Stories

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു