പ്രതിഫലം വാങ്ങാതെയാണ് ബസൂക്കയില്‍ അഭിനയിച്ചത്, സിനിമയില്‍ നിന്നും എന്നെ മാറ്റി പെരേരയെ കൊണ്ടുവരുമോ എന്ന് സംശയിച്ചിരുന്നു: സന്തോഷ് വര്‍ക്കി

മമ്മൂട്ടി ചിത്രം ‘ബസൂക്ക’യില്‍ കാമിയോ റോളില്‍ എത്തിയ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ട്രോളുകളും പ്രശംസകളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് വര്‍ക്കി. പ്രതിഫലമൊന്നും വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇടയ്ക്ക് വച്ച് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

”ബാഡ് ബോയ്‌സ് എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ബസൂക്ക. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീന്‍ ഉണ്ടാകില്ല എന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിന്‍വാങ്ങിയിരുന്നു. ഞാന്‍ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയതാണ്.”

”പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ല, എന്റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാര്‍ഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയേറ്ററില്‍ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകള്‍ ചിരിക്കുന്നതെന്ന് മനസിലായി.”

”അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇത് എന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയില്‍ മേടിച്ചിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടെത്” എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. അതേസമയം, ഡീനോ ഡെന്നിസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് വരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. എക്സ് ഉള്‍പ്പടെയുളള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകര്‍ മെഗാസ്റ്റാര്‍ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ