ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; സന്തോഷ് വര്‍ക്കി അടക്കം അഞ്ച് പേര്‍ ഉടന്‍ അറസ്റ്റിലാകും

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ അടുത്ത് ഇവര്‍ എത്തിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ആണ് സംഭവം നടന്നത്. ഓഗസ്റ്റ് 13ന് ആണ് യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍ ആദ്യം കേസ് എടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസ് എടുക്കുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.

സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ വിളിക്കുകയും വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, ബ്ലഡി നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ സംവിധായകനാണ് വിനീത്. സന്തോഷ് വര്‍ക്കിയും അലിന്‍ ജോസ് പെരേരയും ബ്രൈറ്റും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി