ലൂസിഫറിന്റെ ഷൂട്ടിംഗിനിടയില്‍ സമയം കണ്ടെത്തിയാണ് പതിനെട്ടാംപടിക്കായി പൃഥ്വിരാജ് എത്തിയത്: ശങ്കര്‍ രാമകൃഷ്ണന്‍

ലൂസിഫറിന്റെ ഷൂട്ടിംഗിനിടയിലാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് സമയം കണ്ടെത്തിയതെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. കഥ രൂപപ്പെട്ട ഉടന്‍ തന്നെ അതിന്റെ ഒരു ആശയം ഞാന്‍ പറഞ്ഞത് പൃഥ്വിരാജിനോടാണ്. എന്റെ എല്ലാ കഥകളും ആദ്യം കേള്‍ക്കുന്ന സുഹൃത്തു കൂടിയാണ് പൃഥ്വി. ലൂസിഫറിന്റെ ഷൂട്ടിനിടയില്‍ സമയം കണ്ടെത്തിയാണ് പതിനെട്ടാംപടിക്കായി പൃഥ്വിരാജ് എത്തിയത്. ചെറിയ വേഷമാണെങ്കിലും ആ കഥാപാത്രത്തെ പൃഥ്വി മനോഹരമാക്കി.

ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ പതിനെട്ടാംപടിക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണെങ്കിലും മമ്മൂട്ടി, .പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഈ സിനിമയിലുണ്ട്.

.കെച്ചയും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്‌സ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”