ലോകേഷ് കനകരാജ് എന്റെ മകനും സഹോദരനും; പിറന്നാള്‍ ദിനത്തില്‍ സഞ്ജയ് ദത്ത്

‘ലിയോ’ സെറ്റില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പിറന്നാള്‍ ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍. കശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വിജയ്, സഞ്ജയ് ദത്ത്, തൃഷ, തുടങ്ങിയ താരങ്ങളെല്ലാം ലോകേഷിനൊപ്പം കശ്മീരില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ലോകേഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള സഞ്ജയ് ദത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ലോകേഷിന്റെ മകന്‍ എന്നാണ് സഞ്ജയ് ദത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകേഷിനെ ചേര്‍ത്തു പിടിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് സഞ്ജയ് ദത്തിന്റെ കുറിപ്പ്. ‘എന്റെ സഹോദരന്‍, മകന്‍, കുടുംബം എല്ലാമായ ലോകേഷ് കനകരാജിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് കുറിപ്പില്‍ പറയുന്നത്.

‘ദൈവം ലോകേഷിന് എല്ലാവിധ വിജയങ്ങളും സന്തോഷവും സമ്പത്തും നല്‍കട്ടേ. ജീവിതത്തില്‍ എന്നും കൂടെയുണ്ടാകും’ എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ചെന്നൈയില്‍ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ലിയോ ടീം കശ്മീരിലേക്ക് യാത്ര തിരിച്ചത്.

കനത്ത മഞ്ഞിനിടയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളോടയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അടക്കം പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ അടക്കം ഒഴിവാക്കിയാണ് ചിത്രീകരണം നടത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ