'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും വേർപിരിയൽ വാർത്ത വലിയ ചർച്ചയായിരുന്നു. വിജയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അത് തമിഴിലെ പ്രമുഖ നടിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. അതിനിടയിലായിരുന്നു സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഇപ്പോഴിതാ സംഗീതയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള പിണക്കങ്ങൾ മാറി ഇരുവരും വീണ്ടും ഒന്നിച്ചു താമസിക്കാൻ ആരംഭിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെയും അടുത്ത ബന്ധുക്കളുടെയും മധ്യസ്ഥതയിലാണ് ഒത്തുതീർപ്പുണ്ടായത്. ജൂൺ 15-ന് കോടതിയിൽ വരാനിരുന്ന വിവാഹമോചന ഹർജി വേണ്ടെന്നുവെക്കാൻ ഇരുവരും തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.

ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിൽ തിരിച്ചെത്തുകയും നീലാംകരെയിലെ വീട്ടിൽ വിജയ്‌യോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തുവെന്നും വിവരമുണ്ട്. എന്നാൽ വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രിയ താരം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്നതിൻ്റെ ആശ്വാസത്തിലാണ് ആരാധകർ.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി