ഇത് സ്ത്രീ നിര്‍മ്മാതാക്കളെ കളിയാക്കുന്നതിന് തുല്യം, സംഘടനാ നേതൃത്വ മാറണം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത്

നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ വനിതാ നിര്‍മ്മാതാക്കള്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും ഷീല എബ്രഹാമുമാണ് സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ നേതൃത്വം മാറണമെന്ന് ഇരുവരും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ”ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മ്മാതാക്കള്‍ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു.”

”അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു കത്ത് നല്‍കുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലേ?” എന്നാണ് സാന്ദ്രയും ഷീലുവും കത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

അസോസിയേഷന്‍ സമീപനങ്ങള്‍ സ്ത്രീ നിര്‍മ്മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞെടുക്കണമന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ