'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും'; ദൃശ്യം 2 സ്റ്റൈല്‍ പോസ്റ്ററുമായി സന്ദീപ് വാര്യര്‍

“ദൃശ്യം 2” സ്റ്റൈലില്‍ ബിജെപി വിജയ യാത്രയ്ക്ക് പോസ്റ്റര്‍ ഒരുക്കി സന്ദീപ് വാര്യര്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ അതേ സ്റ്റൈലില്‍ തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

“”അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും”” എന്നത് സിനിമയിലെ പ്രധാന പഞ്ച് ഡയലോഗാണ്. ഇതിന് സമാനമായി “”അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും”” എന്ന വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ദൃശ്യം 2വിന്റെ വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണ് എന്ന് അഭിപ്രായപ്പെട്ട് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല എന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഭാഗത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍