ഞാന്‍ ഇപ്പോള്‍ വില്ലനായി, പ്രണയം അവസാനിപ്പിക്കുന്നുവെന്ന് നടി

നടന്‍ തര്‍ഷാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി സനം ഷെട്ടി. തര്‍ഷാനുമായി പ്രണയത്തിലാണെന്ന് സനം ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിലെത്തിയ താര്‍ഷാന്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ താനുമായി പ്രണയത്തിലാണെന്ന വിവരം മറച്ചുവച്ചുവെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സനം പറയുന്നു. ഫെയ്സ്ബുക്കില്‍ ലൈവില്‍ വന്ന സനം പൊട്ടിക്കരഞ്ഞാണ് പ്രതികരിച്ചത്.

തര്‍ഷാന് പിന്തുണയുമായി എപ്പോഴും ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ താര്‍ഷന്റെ വിജയത്തിലേക്കുള്ള വഴിയില്‍ ഒരു തടസ്സമാണെന്ന് തിരിച്ചറിയുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഷെറിന്റെയും തര്‍ഷാന്റെയും പ്രണയത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ അവരെല്ലാം ഉന്നം വയ്ക്കുന്നത് എന്നെയാണ്. ഞാന്‍ ഇപ്പോള്‍ ഒരു വില്ലനായി മാറി. ആളുകള്‍ പറയുന്നത് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. അത് അങ്ങനെ തന്നെയാകട്ടെ. ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു തര്‍ഷാന്‍. – സനം പറഞ്ഞു.

കന്നട നടിയായ സനം ഷെട്ടി മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ദീപിക എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥാപാത്രത്തെ സനം അവതരിപ്പിച്ചിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ