ഗര്‍ഭിണിയാണെന്ന് വാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച് നടി സാമന്ത

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി സാമന്ത. താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും വേഗത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

സംഭവം വൈറലായതോടെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതം ഷെയര്‍ ചെയ്താണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. “അങ്ങിനെയാണോ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കണമെന്ന്” സാമന്ത വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത് ട്വീറ്റ് ചെയ്തു.

നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്