'എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ആ കാര്യം മാറില്ല'; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് സാമന്ത, വീഡിയോ

‘ശാകുന്തളം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധാകനായ ഗുണശേഖര്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കവെ ആയിരുന്നു സാമന്ത വികാരധീനയായത്. മയോസിറ്റിസ് രോഗബാധിതയായ സാമന്ത കുറച്ചു മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

എത്ര ബുദ്ധിമുട്ടിയാലും തനിക്ക് സിനിമയോടുള്ള തന്റെ സ്‌നേഹം മാറില്ല എന്നാണ് സാമന്ത പറയുന്നത്. ”ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്‌നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്‌നേഹിക്കുന്നു.”

”ശാകുന്തളത്തോടെ ഈ സ്‌നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്” എന്നാണ് സാമന്ത ചടങ്ങില്‍ സംസാരിച്ചത്.

കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശകുന്തളയുടെ ടൈറ്റില്‍ റോളിലാണ് സാമന്ത എത്തുന്നത്. ‘സൂഫിയും സുജാതയും’ സിനിമയിലൂടെ ശ്രദ്ധ നേടിയ ദേവ് മോഹന്‍ ആണ് ദുഷ്യന്തനായി എത്തുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസിനെത്തുക. ഫെബ്രുവരി 17 ന് സിനിമ പ്രദര്‍ശനത്തിനെത്തും. അദിതി ബാലന്‍, മോഹന്‍ ബാബു, സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ