സർപ്രൈസ്‌ ഒരുക്കി സല്‍മാന്‍റെ സിക്കന്ദർ; പ്രമുഖ താരങ്ങൾക്കൊപ്പം മറ്റൊരു സുപ്രധാന താരവും

സർപ്രൈസ്‌ ഒരുക്കി സല്‍മാന്‍റെ സിക്കന്ദറില്‍ ബോളിവുഡില്‍ മറ്റൊരു സുപ്രധാന താരവും. സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര എത്തുന്ന ചിത്രത്തില്‍ പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. അതേസമയം സാജിദ് നദിയാദ്‌വാല ഇതുവരെ നിർമ്മിച്ച ഏറ്റവും വലിയ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുകദോസ് ഒരുക്കിയ ആക്ഷൻ എൻ്റർടെയ്‌നറിൽ സൽമാൻ ഖാൻ ‘ക്ഷുഭിത യൗവനം’ റോളിലായിരിക്കും എന്നും റിപ്പോര്‍ർട്ടുകളുണ്ട്.

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തൻ്റെ അടുത്ത ബിഗ് റിലീസായ സിക്കന്ദര്‍ 2025 ഈദ് തിയറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ കാര്യമായ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവർക്കുള്ള ചിത്രത്തിൽ 3 ഇഡിയറ്റ്‌സ്, ഗോൾമാൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷർമാൻ ജോഷിയും ഉണ്ട്. പിങ്ക്വില്ലയുടെ റിപ്പോർട്ട് പ്രകാരം സൽമാനൊപ്പം ശർമൻ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. “ശർമാനും സൽമാനും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് പുതുമയുള്ളതായിരിക്കും, സിനിമയുടെ കഥാഗതിയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്” എന്നാണ് പിങ്ക് വില്ലയോട് സൂചിപ്പിച്ചു.

ഷർമൻ ഭാഗങ്ങള്‍ ഇതിനകം ഷൂട്ടിംഗ് ആരംഭിച്ചുവെന്നാണ് വിവരം. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍‌ നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയാണ്. നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സ് നിര്‍മ്മിക്കുന്ന ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണ് സിക്കന്ദര്‍. അതേ സമയം ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്കൊപ്പം യൂറോപ്പിൽ ചില പ്രധാന രംഗങ്ങളും യൂറോപ്പില്‍ ചിത്രീകരിക്കാനും സാജിദ് നദിയാദ്‌വാല പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം. ”ഇപ്പോൾ യൂറോപ്യന്‍ ഷെഡ്യൂൾ ആസൂത്രണം ചെയ്യുകയാണ്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല