ഈ സിനിമയ്ക്ക് പ്രതിഫലം വേണ്ട.. കോടികളുടെ ഓഫര്‍ നിരസിച്ച് സല്‍മാന്‍!

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയി ഒരുങ്ങുന്ന ‘ഗോഡ്ഫാദര്‍’ ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തിരുന്നു.

ലൂസിഫറില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാകും സല്‍മാന്‍ ചിത്രത്തിലെത്തുക എന്നാണ് സൂചനകള്‍. ഇപ്പോഴിതാ ചിത്രത്തിലെ സല്‍മാന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.

സിനിമയില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത് എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിരഞ്ജീവിയോടുള്ള അടുപ്പം മൂലമാണ് സല്‍മാന്‍ സിനിമയുടെ ഭാഗമാകുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോഡ്ഫാദറിന്റെ നിര്‍മ്മാതാക്കള്‍ വലിയ ഒരു തുക തന്നെ സല്‍മാന്‍ ഖാന് ഓഫര്‍ ചെയ്തു.

എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നു. പണം നല്‍കാത്ത പക്ഷം മാത്രമേ താന്‍ സിനിമയില്‍ അഭിനയിക്കുകയുള്ളു എന്ന് സല്‍മാന്‍ പറഞ്ഞതായും സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 15-20 കോടി വരെയായിരുന്നു സല്‍മാന് ലഭിച്ച ഓഫര്‍.

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ ആണ് ഗോഡ്ഫാദര്‍ ഒരുക്കുന്നത്. നയന്‍താരയാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അവചതരിപ്പിച്ച പ്രിദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്