പൊട്ടിക്കരഞ്ഞ് കത്രീന; ചിരിപ്പിക്കാന്‍ ശ്രമിച്ച് സല്ലു; വീഡിയോ വൈറല്‍

ബോളിവുഡ് താരം കത്രീന കൈഫിന്റെ കരച്ചിലും സല്‍മാന്റെ ചിരിപ്പിക്കാനുള്ള ശ്രമവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന വീഡിയോ. കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയുടെ പ്രൊമോഷനായി ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ചാമ്പ്യന്‍സിന്റെ സെറ്റിലെത്തിയിതായിരുന്നു കത്രീനയും സല്‍മാനും. ഇതിനിടെയായിരുന്നു നായിക പൊട്ടിക്കരഞ്ഞത്.

പരിപാടിയ്ക്കിടെ ഒരു മത്സരാര്‍ത്ഥിയുടെ പ്രകടനം കണ്ടതോടെയായിരുന്നു കത്രീന കരഞ്ഞത്. സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തേരേ നാമിലെ ഗാനത്തിന്റെ നൃത്താവിഷ്‌കരാമായിരുന്നു ഇത്. നഷ്ട പ്രണയത്തെ കുറിച്ചുള്ള നൃത്തം കണ്ടതോടെ കത്രീനയുടെ നിയന്ത്രണം വിടുകയായിരുന്നു.

കത്രീന കരഞ്ഞതോടെ പരിപാടിയുടെ ഷൂട്ട് പത്തു മിനുറ്റോളം നിര്‍ത്തിവെക്കുകയും ചെയ്തു. കത്രീനയെ ചിരിപ്പക്കാനായി സല്‍മാന്‍ തന്റെ തന്നെ ചിത്രത്തിലെ ഗാനമായ ജഗ് ഗൂമേയായ്ക്ക് ചുവടുവെക്കുകയായിരുന്നു. ദില്‍ ദിവാനെ എന്ന ഗാനത്തിനും സല്‍മാന്‍ ഡാന്‍സ് ചെയ്തു. ഇതോടെ കത്രീനയുടെ മൂഡ് മാറുകയും ചിരിക്കുകയുമായിരുന്നു. പിന്നാലെ ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കും ജഡ്ജസിനും സല്‍മാനുമൊപ്പം കത്രീന നൃത്തം ചെയ്യകയും ചെയ്തു

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍