ബോക്സ്ഓഫീസ് റെക്കോഡുകൾ കീഴടക്കി 'സലാർ'; ആയിരം കോടി ക്ലബ്ബിലേക്കോ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘സലാർ’ ബോക്സ്ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 500 കോടി കളക്ഷൻ നേടിയിരുന്നു. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 625 കോടി രൂപയാണ് ആഗോള ബോക്സ്ഓഫീസ് കളക്ഷനായി സലാർ ഇതുവരെ നേടിയാതെന്നാണ് അണിയറ പ്രവർത്തകർ തന്നെ  റിപ്പോർട്ട് ചെയ്യുന്നത്.

ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് സലാർ. കെജിഎഫ് പോലെതന്നെ ഒരു ഗംഭീര ദൃശ്യ വിരുന്ന് തന്നെയാണ് സലാറിലും പ്രശാന്ത് നീൽ ഒരുക്കിയിട്ടുള്ളത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ  വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ നായികയായി എത്തിയ സലാർ ഇന്ത്യയിൽ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്.

ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. ആകെ 2 മണിക്കൂർ 55 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ