തിയേറ്ററില്‍ തീപടര്‍ത്തി പ്രഭാസും പൃഥ്വിയും, ഗംഭീര നേട്ടത്തില്‍ 'സലാര്‍'; റെക്കോഡ് തകര്‍ത്ത് കളക്ഷന്‍

ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ‘സാലര്‍’. 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍. ക്രിസ്മസ് ചിത്രങ്ങളില്‍ റെക്കോര്‍ഡ് ബ്രേക്ക് ചെയ്ത് മുന്നേറുകയാണ് സലാര്‍ ഇപ്പോള്‍. ദേവയായി പ്രഭാസും, വരദ രാജ മന്നാര്‍ ആയി പൃഥ്വിരാജും എത്തിയ ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.

ഇരുവരും എങ്ങനെ ശത്രുക്കളായി മാറുന്നു എന്നതിലേക്കാണ് എത്തിക്കുന്നതാണ് ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ എന്ന ആദ്യ ഭാഗം. ഓപ്പണിംഗ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നും മാത്രം ചിത്രം നേടിയത് 95 കോടി രൂപയാണ്, ആഗോളതലത്തില്‍ 178 കോടിയും.

1000 കോടി ക്ലബ്ബില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നിവയെ മറികടന്ന് ആയിരുന്നു സലാറിന്റെ നേട്ടം. ‘ബാഹുബലി’ സീരിസിന് ശേഷം പ്രഭാസിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാവുകയാണ് സലാര്‍. ബാഹുബലിക്ക് ശേഷം എത്തിയ പ്രഭാസിന്റെ എല്ലാ സിനിമകളും തിയേറ്ററില്‍ ഫ്ലോപ്പ് ആയിരുന്നു.

അതേസമയം, ശ്രുതി ഹാസന്‍ ആണ് സലാറില്‍ നായിക. ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. വമ്പന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ഛായാഗ്രഹണം: ഭുവന്‍ ഗൗഡ, സംഗീത സംവിധാനം: രവി ബസ്രുര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ്: അന്‍മ്പറിവ്, കോസ്റ്റ്യും: തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍: ഉജ്വല്‍ കുല്‍കര്‍ണി, വിഎഫ്എക്‌സ്: രാഖവ് തമ്മ റെഡ്ഡി. പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: ബിനു ബ്രിങ്‌ഫോര്‍ത്ത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ