മലയാള സിനിമയിലെ 'ഡെബ്റ്റ് സ്റ്റാര്‍', കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍; ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ്

തനിക്കെതിരെ എത്തിയ ട്രോളിന് മറുപടിയുമായി നടന്‍ സൈജു കുറുപ്പ്. മലയാള സിനിമയില്‍ ഒരു ‘ഡെബ്റ്റ് സ്റ്റാര്‍’ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍’ എന്ന ട്രോളാണ് സൈജുവിന് നേരെ എത്തിയത്.

സൈജു വേഷമിട്ട ‘മാളികപ്പുറം’, ‘മേപ്പടിയാന്‍’, ‘ട്വല്‍ത് മാന്‍’, ‘തീര്‍പ്പ്’, ‘സാറ്റര്‍ഡേ നൈറ്റ്‌സ്’, ‘ഒരുത്തീ’, ‘മേ ഹൂം മൂസ’ എന്നീ സിനിമകളില്‍ എല്ലാം നടന്റെ കഥാപാത്രങ്ങള്‍ കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്നവരാണ്. ഇജാസ് അഹമ്മദ് എന്ന പ്രേക്ഷകനാണ് താരത്തിന് ‘ഡെബ്റ്റ് സ്റ്റാര്‍’ എന്ന പട്ടം നല്‍കി ട്രോളുമായി എത്തിയത്.

ഇതോടെ ട്രോളിന് മറുപടിയുമായി സൈജുവും രംഗത്തെത്തി. ജീവിതത്തില്‍ ആരോടും കടം വാങ്ങിയിട്ടില്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങളെല്ലാം കടക്കാരനായി മാറിയത് ആകസ്മികായാണ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി.

”അത് വളരെ നല്ല ഒരു നിരീക്ഷണം ആയിരുന്നു ഇജാസ് അഹമ്മദ്. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെ കടം മേടിച്ചു. ഇത്തരത്തില്‍ ഒരു കണ്ടെത്തലിന് ഇജാസ് നന്ദി” എന്നാണ് സൈജു ട്രോള്‍ പങ്കുവച്ച് മറുപടി കൊടുത്തിരിക്കുന്നത്.

Latest Stories

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി