'ലിയോ' സിനിമയും നിരസിച്ചു; കരിയറില്‍ സുപ്രധാന തീരുമാനവുമായി സായ് പല്ലവി!

വിജയ്-ലോകേഷ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ലിയോ’ ചിത്രത്തില്‍ നടി സായ് പല്ലവിയും ഭാഗമാകും എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ എത്തിയിരുന്നു. ചിത്രത്തിലേക്ക് സായ് പല്ലവിയെ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൂപ്പര്‍താരത്തിന്റെയും സൂപ്പര്‍ സംവിധായകന്റെയും സിനിമയോട് നോ പറഞ്ഞിരിക്കുകയാണ് സായ് ഇപ്പോള്‍.

ലിയോയിലേക്കുള്ള ഓഫര്‍ താരം നിരസിച്ചിരിക്കുകയാണ്. തന്റെ കരിയറിനെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീരുമാനം സായ് എടുത്തിട്ടുണ്ട്. അത് പ്രകാരം തന്റെ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ തിരഞ്ഞെടുക്കൂ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഈ തീരുമാനത്തെ തുടര്‍ന്നാണ് ലിയോ ഉപേക്ഷിച്ചത്.

‘തുനിവ്’ അടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് സായ് പല്ലവി നോ പറഞ്ഞിട്ടുണ്ട്. തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് സായ്‌യെ ആയിരുന്നു. അതേസമയം, ലിയോയില്‍ തൃഷ ആണ് നായിക ആയി എത്തുന്നത്.

സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലിഖാന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു തോമസ്, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ അടുത്തിടെ ചോര്‍ന്നിരുന്നു.

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെളുത്ത ഷര്‍ട്ടും, കറുത്ത പാന്റ്‌സും ധരിച്ച് നില്‍ക്കുന്ന വിജയ്‌യുടെ ദൃശ്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ വീഡിയോകളും വേഗം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. കശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നത്.

Latest Stories

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്