'അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഒരു ആശയമാണ് ഞങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നത്'; മികച്ച അഭിപ്രായങ്ങള്‍ നേടി സെയ്ഫ്

അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രദീപ് കാളിപുരയത്ത് ഒരുക്കിയ സെയ്ഫിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സുരക്ഷിത സമൂഹം സൃഷ്ടിക്കാനായി സിനിമയ്ക്ക് അപ്പുറത്തെയ്ക്ക് സഞ്ചരിക്കുന്ന ഒരു ചിത്രമെന്ന നിലയില്‍ എത്തിയിരിക്കുന്ന സെയ്ഫ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം.

അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഒരു ആശയമാണ് ഞങ്ങള്‍ പങ്കുവെയ്ക്കാന്‍ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കണ്ട ശേഷം നടി അനുശ്രീ പ്രതികരിച്ചത്. “ഒരു ആശയം ഞങ്ങല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. പ്രേക്ഷകരോടും ഇതു തന്നെയാണ് പറയാനുള്ളത്. ഇത് നാളെ മുതല്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നല്ലെങ്കിലും, മികച്ചൊരു ആശയമാണിത്.” അനുശ്രീ പറഞ്ഞു.

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ