സ്ത്രീകള്‍ വീടിനകത്തും പുറത്തും സെയ്ഫ് ആണോ? ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ട് 'സെയ്ഫ്'

റിലീസ് ചെയ്ത് ഒന്‍പത് ദിനങ്ങള്‍ പിന്നിട്ടിട്ടും മികച്ച പ്രതികരണങ്ങളോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് “സെയ്ഫ്”. സ്ത്രീകള്‍ വീടിനകത്തും പുറത്തും സെയ്ഫാണോ എന്ന ചോദ്യവുമായാണ് സെയ്ഫ് എത്തിയത്. മലയാളത്തിലെ മറ്റൊരു മികച്ച ത്രില്ലര്‍ സിനിമ കൂടിയായിരിക്കുകയാണ് സെയ്ഫ്.

അപര്‍ണ ഗോപിനാഥ്, അനുശ്രീ, സിജു വിത്സന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഭാര്യ മരിച്ച ശ്രീധരന്‍ മാഷിന്റെയും രണ്ട് പെണ്‍മക്കളുടെയും കഥ പറയുന്നതോടൊപ്പം അവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മൂത്തമകള്‍ ശ്വേത കാണാതാവുകയും പിന്നീട് യാതൊരു വിവരവും ഇല്ലാതാവുന്നു. രണ്ടാമത്തെ മകള്‍ ശ്രേയ ഐപിഎസുകാരിയായിത്തീരുന്നു. ചേച്ചിയുടെ ദുരൂഹമായ അപ്രത്യക്ഷമാകല്‍ മനസില്‍ തീച്ചൂളയായി അലട്ടിയിരുന്ന ശ്രേയ നടത്തുന്ന രഹസ്യ അന്വേഷണം ചിത്രത്തിന് ത്രില്ലര്‍ മൂഡ് സമ്മാനിക്കുന്നു.

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ