തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല; രണ്ടു ചിത്രത്തിലും നായകനല്ലാത്ത കഥാപാത്രങ്ങള്‍ പൃഥ്വിരാജ് ഏറ്റെടുക്കാന്‍ സമ്മതിച്ചതിനെ കുറിച്ച് സച്ചി

സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ മികച്ച പ്രതികരണം നേടിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സിലും അദ്ദേഹം സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിരാജ് നായകനാണെന്നു പറയാനാകില്ല. ഇപ്പോഴിതാ പൃഥിരാജിനെ പോലുള്ള താരം ഇത്തരം വേഷങ്ങള്‍ ഏറ്റെടുക്കാന്‍ എങ്ങനെ സമ്മതിച്ചുവെന്ന് തുറന്നുപറയുകയാണ് സച്ചി. മനോരമയുമായുള്ള അഭിമുഖത്തിലാണ് സച്ചി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സച്ചിയുടെ വാക്കുകള്‍
പൃഥ്വിരാജ് എന്ന നടന്‍ മാറിയതു കണ്ടാല്‍ അദ്ഭുതപ്പെട്ടുപോകും. കുറച്ചു കാലത്തിനിടയില്‍ ആ മനുഷ്യന്റെ ഉള്ളു വല്ലാതെ മാറിയിരിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ തിരക്കഥ വായിച്ചു കൊടുത്ത ശേഷം പൃഥ്വി ചോദിച്ചത് ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക എന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ വിളിച്ചു പൃഥ്വി പറഞ്ഞത്, എടോ താന്‍ നായകനായ ഒരു സിനിമ ഞാന്‍ നിര്‍മ്മിക്കുകയും അതിലൊരു റോളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ്.

പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല. സുരാജാണ് നായകന്‍ എന്നറിഞ്ഞു തന്നെ അഭിനയിച്ചതാണ്. കോശിയായി അഭിനയിച്ചതും അയ്യപ്പനു ചിലപ്പോള്‍ മുന്‍തൂക്കം കിട്ടിയേക്കും എന്നറിഞ്ഞു കൊണ്ടു തന്നെയാണ്. നല്ല സിനിമ എന്നതു മാത്രമാണു പൃഥ്വിയുടെ മുന്നിലുള്ള ലക്ഷ്യം. മലയാളത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നും ഇതാണ്. വലിയൊരു താരം ഒന്നും നോക്കാതെ അഭിനയിക്കുന്നു.

ബിജു മേനോനാണ് ഈ സിനിമയുടെ കഥ ആദ്യം കേട്ടത്. കോശിയായി പൃഥ്വിയെ നോക്കാമെന്നു പറഞ്ഞപ്പോള്‍ ബിജു പോലും ചോദിച്ചത് ആ കഥാപാത്രത്തിന് അയാള്‍ വരുമോ എന്നാണ്. പൃഥ്വി വരിക തന്നെ ചെയ്തു. അതാണ് ആ സിനിമയുടെ നന്മകളിലൊന്ന്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ